14 ദിവസം ഉടമയെത്തേടി നടന്ന് കാല്‍പ്പാദം മുറിഞ്ഞു; ഗോള്‍ഡന്‍ റിട്രീവര്‍ ഒടുവില്‍ സ്വന്തം വീട്ടില്‍

First Published 3, Nov 2020, 6:14 PM

നൂറു കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലെത്താന്‍ 14 ദിവസം നടന്നു, കാലടികള്‍ മുറിഞ്ഞ്  ചോരവാര്‍ന്നു...

ഉടമയെയും വീട്ടുകാരെയും കാണാത്തതിനെ തുടര്‍ന്ന് 14 ദിവസം നടന്ന ഗോള്‍ഡന്‍ റിട്രീവര്‍ പട്ടി ഒടുവില്‍ വീട്ടിലെത്തി.

വീട്ടുപണി നടക്കുന്നതിനാല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ താല്‍ക്കാലികമായി നിര്‍ത്തിയ പട്ടിയാണ് 100 കിലോ മീറ്ററുകള്‍ മൈലുകള്‍ക്കപ്പുറത്തെ വീട്ടിലേക്ക്  ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് എത്തിയത്.

ചൈനയിലാണ് സംഭവം. പിങ് ആന്‍ എന്നു വിളിക്കുന്ന ഒരു വയസ്സുള്ള പട്ടിയാണ് സ്വന്തം വീടു തേടി കാതങ്ങള്‍ നടന്നത്.

കിഴക്കന്‍ ചൈനയിലെ ക്വിദോംഗ് നഗരത്തിലാണ് പട്ടിയുടെ ഉടമയുടെ വീട്. വീടു പണി നടക്കുന്നതു കാരണം നൂറു കിലോ മീറ്റര്‍ അകലെയുള്ള നന്ദേിംഗിലെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു ഈ പട്ടിയെ.

ആറു മാസം അവിടെ നിന്ന പട്ടി ഒരു ദിവസം സ്വന്തം വീട്ടിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. നടന്നു നടന്ന് സ്വന്തം നഗരത്തില്‍ എത്തിയെങ്കിലും മുറിവു കാരണം വീട് കണ്ടെത്താന്‍ കഴിഞ്ഞില്ല.

നടന്നു നടന്ന് കാലടികള്‍ മുറിഞ്ഞ് രക്തമൊഴുകുന്ന അവസ്ഥയിലായിരുന്നു പട്ടി. നടക്കാനാവാത്ത അവസ്ഥയില്‍ റോഡില്‍ കണ്ടെത്തിയ പട്ടിയെ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് വീ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ അവര്‍ ഈ പട്ടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

തങ്ങളുടെ പിയപ്പെട്ട പട്ടിയുടെ ചിത്രങ്ങള്‍ വീ ചാറ്റില്‍ കണ്ട ഉടനെ തന്നെ വീട്ടുകാര്‍ സന്നദ്ധ പ്രവര്‍ത്തകരെ തേടിയെത്തി.

മുറിവേറ്റ നിലയിലുള്ള പട്ടി ഉടമയെയും വീട്ടുകാരെയും കണ്ടതോടെ ഓടിച്ചെന്ന് കാലില്‍ വീണു. വീട്ടുകാര്‍ കണ്ണീരിലായി. സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയ ഈ  വീഡിയോ ദൃശ്യങ്ങള്‍പിന്നീട് വൈറലായി. പട്ടിയുടെ യാത്ര വാര്‍ത്തയായി.

ഇനിയൊരിക്കലും പട്ടിയെ എങ്ങോട്ടും അയക്കില്ലെന്നു വീട്ടുകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.