MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സിജെപി പ്രതിഷേധം, യുദ്ധക്കളമായി ജന്തർ മന്തർ

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സിജെപി പ്രതിഷേധം, യുദ്ധക്കളമായി ജന്തർ മന്തർ

2026 ലെ നീറ്റ് പേപ്പർ ചോർച്ച, സിബിഎസ്ഇ ഓൺ - സ്ക്രീൻ മാർക്കിംഗ് ക്രമക്കേടുകൾ എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിന് മുന്നിൽ നടത്തി വന്ന പ്രതിഷേധം ഇന്ന് സംഘർഷഭരിതമായി. 

2 Min read
Author : Web Desk
| Updated : Jul 20 2026, 08:07 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
Image Credit : Getty

21 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ആരോഗ്യം മോശമായെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സോനം വാങ്ചുക്കിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവിന്‍റെ മറവിൽ ദില്ലി പോലീസ് സോനം വാങ് ചുക്കിനെ സമരപ്പന്തലിൽ നിന്നും അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
Image Credit : Getty

ഇതിന് പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ഇന്ന് (ജൂലൈ 20) ജന്തർ മന്തറിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഒത്തു കൂടിയിരുന്നു. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ആഹ്വാന പ്രകാരം പാർലമെന്‍റ് മാർച്ചിന് എത്തിയതായിരുന്നു പ്രതിഷേധക്കാർ. എന്നാൽ, പ്രതിഷേധക്കാരെ കായികമായി നേരിട്ട പോലീസ് ജന്തർ മന്തർ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി.

310
Image Credit : Getty

ഇന്ന് രാവിലെ മുതൽ പ്രതിഷേധ പന്തലിലേക്ക് രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഒഴുകിയെത്തിയത്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് പൊലീസ് സമരക്കാരെ രാവിലെ തന്നെ അടിച്ചോടിച്ചു. പിന്നാലെ സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദി പൊലീസ് പൊളിച്ചുമാറ്റി.

410
Image Credit : Getty

സമരക്കാരെ ക്രൂരമായിട്ടാണ് ദില്ലി പോലീസ് കൈകാര്യം ചെയ്തത്. ശക്തമായ ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചും ജലപീരങ്കി ഉപയോഗിച്ചും പോലീസ് സമരക്കാരെ നേരിട്ടു.

510
Image Credit : Getty

സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരം അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി.

610
Image Credit : Getty

ഒരിടയ്ക്ക് പാർലമെന്‍റ് മന്ദിരത്തിന് വളരെ അടുത്തേക്ക് വരെ പ്രതിഷേധക്കാരെത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പോലീസും പ്രതിഷേധക്കാരുമായി സംഘർഷം ഉടലെടുത്തിരുന്നു.

710
Image Credit : Getty

പോലീസ് നടപടിയിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ജൂലൈ 20 ന് സിജെപി 'ചലോ സൻസദ്' മാർച്ച് ആരംഭിച്ചു.

810
Image Credit : Getty

'ചലോ സൻസദ് മാർച്ച് പാർലമെന്‍റിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്‍റിന്‍റെ ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. സിജെപി പ്രവർത്തകൾ പ്രതിഷേധവുമായി മെട്രോ സ്റ്റേഷനുകളിലേക്ക് നീങ്ങിയതോടെ മെട്രോ ഗതാഗതം നിലയ്ക്കുകയും പിന്നാലെ അഞ്ചോളം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു.

910
Image Credit : Getty

സമരം കടുത്തതോടെ ചില രാഷ്ട്രീയ നാടകങ്ങളും നടന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.

1010
Image Credit : Getty

ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കാൻ ജെ പി നഡ്ഡ, പ്രതിഷേധക്കാരെ കാണാൻ തയ്യാറായി. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാങ് ചുക്കിനെ പ്രതിഷേധ പന്തലിലേക്ക് തിരിച്ചെത്തിക്കുക, പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചിരിക്കുന്നത്.

About the Author

WD
Web Desk
മാസിക
ഏഷ്യാനെറ്റ് ന്യൂസ്
സോഷ്യൽ മീഡിയ വൈറൽ (Social Media Viral)
ഡൽഹി
സിജെപി പാർട്ടി
പാറ്റ ജനത പാർട്ടി

Latest Videos
Recommended Stories
Recommended image1
പകൽ വിശക്കുന്നവന്‍റെ വിളി കേട്ട് പാഞ്ഞെത്തി, രാത്രിയിൽ കവിതകളെഴുതി, ഒടുവിൽ രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി സ്വന്തം
Recommended image2
38,000 രൂപയുടെ ജോലി രാജിവച്ച് ചായക്കട, മാസവരുമാനം 1 ലക്ഷത്തിൽ കൂടുതൽ
Recommended image3
തലയറ്റ് വീണിട്ടും കളം വിടാതെ റോബോട്ട്; ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഗുസ്തി മത്സരം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved