പിതൃക്കളുടെ അനുഗ്രഹം തേടി കര്‍ക്കിടക വാവു ബലി
ദക്ഷിണായനവും ഉത്തരായനവും ഒത്തുചേരുന്ന കർക്കിടകത്തിലെ കറുത്തവാവിനാണ് കർക്കിടക വാവുബലി നടക്കുന്നത്. ഈ ദിവസം കര്‍ക്കിടകത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമായി കരുതുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ വാവ് ബലി ദൃശ്യങ്ങൾ പകര്‍ത്തിയത് അരുണ്‍ കടയ്ക്കൽ.

കേരളത്തിലങ്ങോളമിങ്ങോളമുള്ള തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങളില്‍ പിതൃക്കൾക്ക് ഇന്ന് ബലി അര്‍പ്പിക്കുന്നു. മരിച്ച് പോയ പൂർവ്വികർക്ക് ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന കർമ്മമാണ് പിതൃദർപ്പണ ദിവസം ചെയ്യുന്ന ശ്രാദ്ധം അഥവാ ബലി. മരിച്ച് പോയവരുടെ ഓർമ്മ ദിവസം കൂടിയാണ് ഈ ദിവസം. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം പരശുരാമ ക്ഷേത്രമാണ് പ്രധാനമായും വാവ് ബലി നടക്കുന്നത്.
ഹൈന്ദവ വിശ്വാസ പ്രകരം പൂര്‍വ്വികരെയാണ് ആദ്യം പ്രീതിപ്പെടുത്തേണ്ടതെന്ന് വിശ്വസിക്കുന്നു. പൂര്‍വ്വികരുടെ അനുഗ്രഹമുണ്ടെങ്കില്‍ വിഘ്നങ്ങൾ കൂടാതെ കാര്യങ്ങൾ സുഖമമായി നടക്കുമെന്നും കരുതപ്പെടുന്നു.
മരിച്ച് പോയ പീര്‍വ്വീകര്‍ക്കെല്ലാം വേണ്ടി പിതൃതര്‍പ്പണം നടത്തുന്നതും കര്‍ക്കിടക വാവുബലിയില്‍ ചെയ്യുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് കൂടിയാണിത്.
കേരളത്തിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ഇന്നേ ദിവസം പ്രത്യേക പൂജകളും വഴിവാടുകളും നടക്കും. പ്രത്യേകം തയ്യാറാക്കിയ സ്നനാന ഘട്ടങ്ങളില്‍ വച്ചാണ് വാവു ബലി ചടങ്ങുകൾ നടക്കുക.
പിതൃ തർപ്പണത്തിനായി പ്രത്യേകം പാകം ചെയ്ത് അരി, നെയ്യ്, എള്ള്, ശർക്കര, തേൻ, പഴങ്ങൾ എന്നിവ ചേർത്ത് കുഴച്ച്, ഉരുളകളായി ഉരുട്ടി, പിണ്ഡമെന്ന സങ്കല്പത്തില്‍ സമര്‍പ്പിക്കുന്നു. ഇതിനെ ബലി തർപ്പണം എന്നാണ് വിളിക്കുന്നത്.
ബലി തര്‍പ്പണം ചെയ്യുന്നയാൾ കുളിച്ച് ശുദ്ധിയായി ഇറന്‍ അണിഞ്ഞ് പ്രത്യേക രീതിയില്‍ കാലുകൾ മടക്കിയാണ് ഇരിക്കുക. ഇവര്‍ കൈവിരലില്‍ ദര്‍ഭപ്പുല്ല് കൊണ്ട് ഉണ്ടാക്കിയ പവിത്രം എന്ന് വിളിക്കുന്ന മോതിരം ധരിക്കുന്നു.
അതുപോലെ തന്നെ ബലിതര്‍പ്പണം ചെയ്യുന്നയാൾ ഭക്ഷണത്തിലും നിയന്ത്രണം എടുക്കും. ബലി ഇടുന്ന ആൾ തലേ ദിവസവും ഒരു നേരം മാത്രമാകും അരിയാഹാരം കഴിക്കുക. ചിലർ ഈ ദിവസം മത്സ്യ മാംസാധികൾ കഴിക്കില്ല.
ആചാര്യന്‍റെ നിര്‍ദ്ദേശ പ്രകാരമാകും ചടങ്ങുകൾ. ദേവതകളെയും മരിച്ചുപോയ പൂർവ്വികരെയും മനസില്‍ ധ്യാനിച്ച് ശേഷമാണ് ബലി തര്‍പ്പണം ചെയ്യുക. ബലിച്ചോറിനൊപ്പം എള്ള്, പൂക്കൾ, ചന്ദനം എന്നിവയും പിതൃക്കൾക്കായി സമര്‍പ്പിക്കുന്നു.
നല്‍ക്കുന്ന ബലി സ്വീകരിച്ച്, പിതൃക്കൾ നിത്യമായ ശാന്തിയില്‍ ലയിക്കുന്നുവെന്ന സങ്കല്പത്തില്‍ വിഷ്ണു പാദം പൂൽകാക എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ബലി തര്‍പ്പണം ചെയ്യുന്നത്. ആചാര്യന്‍റെ സാന്നിധ്യമില്ലാതെ ഒരിക്കലും പിണ്ഡം സമർപ്പിക്കരുതെന്നും വിശ്വസിക്കപ്പെടുന്നു.
ബലി തര്‍പ്പണത്തിന് ശേഷം ബലി ഇട്ടയാൾ ഒഴുകുന്ന വെള്ളത്തില്‍ മൂന്ന് തവണ മുങ്ങി നിവരുന്നു. പിന്നീട് ഇറനണിഞ്ഞ് ബലി കാക്കകളെ ബലി കഴിക്കാനായി വിളിക്കുന്നു. ബലി കഴിക്കാനെത്തുന്ന കാക്കകളെ ബലിക്കാക്കയെന്നും വിളിക്കാറുണ്ട്. കാക്കകൾ ബലി ഭക്ഷിച്ചാല്‍ പിതൃക്കൾ കഴിച്ചതിന് തുല്യമായി കണക്കാക്കുന്നു. മരിച്ചവരുടെ വാര്‍ഷിക ബലികൾ മുടങ്ങുമ്പോഴും കര്‍ക്കിടക ദിവസം ബലി തര്‍പ്പണം ചെയ്യുന്നു.