മയക്കുമരുന്നു റെയ്ഡ്; പട്ടാപ്പകല്‍ 24 പേരെ പൊലീസ് വെടിവെച്ചുകൊന്നു, തെരുവാകെ ചോര!

First Published May 7, 2021, 3:21 PM IST

ബ്രസീലിയന്‍ തലസ്ഥാനമായ റിയോഡി ജനീറോയില്‍ ചോരപ്പുഴയൊഴുകിയ പകലായിരുന്നു ഇന്നലെ. നഗരപ്രാന്തത്തിലെ ചേരിയില്‍ മയക്കു മരുന്ന് മാഫിയാ സംഘത്തെ പിടികൂടാന്‍ എത്തിയ പൊലീസ് നടത്തിയ വെടിവെപ്പില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 14 പേര്‍ പിടിയിലായി. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 24 പേരും കള്ളക്കടത്തുകാരാണെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാല്‍, കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു കൊല്ലുകയായിരുന്നുവെച്ച് ചേരി നിവാസികള്‍ പറഞ്ഞു. പൊലീസ് നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.