Malayalam English Kannada Telugu Tamil Bangla Hindi Marathi mynation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Automobile
  • Money
  • Technology
  • Home
  • Magazine
  • Web Specials (Magazine)
  • യഥാർത്ഥ ജീവിതത്തില്‍ ടാർസൻ; പരിഷ്കൃത ലോകത്ത് തിരിച്ചെത്തി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാന്‍സര്‍ ബാധിച്ച് മരണം

യഥാർത്ഥ ജീവിതത്തില്‍ ടാർസൻ; പരിഷ്കൃത ലോകത്ത് തിരിച്ചെത്തി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാന്‍സര്‍ ബാധിച്ച് മരണം

1972 ൽ യുഎസ് വിയറ്റ്നാമില്‍ അതിനാശകരമായ ബോംബാക്രമണ നടത്തുമ്പോഴാണ് ഒരു അച്ഛനും മകനും ജീവിക്കാനായി കാട്ടുകയറിയത്. പിന്നീടങ്ങോട്ട് ആ അച്ഛനും മകനും പതിറ്റാണ്ടുകളോളം കാട്ടില്‍ തന്നെ ജീവിച്ചു. ഒടുവില്‍, 2013 ല്‍ പ്രായാധിക്യം കാരണമുള്ള രോഗത്തിന് ചികിത്സയ്ക്കായി അച്ഛന്‍ വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ ചികിത്സയ്ക്കായെത്തി. അച്ഛന്‍ മരിച്ചെങ്കിലും മകന്‍ പിന്നീട് തന്‍റെ വീടുപേക്ഷിച്ച് നാഗരിക ജീവിതം ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒടുവില്‍ ക്യാന്‍സര്‍ ബാധിതനായി അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച മരിച്ചു. ഹോ വാൻ ലാംഗ് , വിയറ്റ്നാമിലെ യഥാര്‍ത്ഥ ടാര്‍സന്‍ അങ്ങനെ ഒടുവില്‍ മരണത്തിന് കീഴടങ്ങി.   

Web Desk | Updated : Sep 14 2021, 10:59 AM
3 Min read
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • Google NewsFollow Us
124
Asianet Image

ആ അച്ഛനും മകനും മറ്റൊരു മനുഷ്യ ജീവിയെ കാണാതെ കാട്ടില്‍ ജീവിച്ചത് 40 വര്‍ഷമായിരുന്നു. അമേരിക്കയുടെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി മകനെയും കൂട്ടി കാടുകയറിയതായിരുന്നു ഹോ വാൻ താന്‍. 

 

224
Asianet Image

ഒടുവില്‍ പ്രായാധിക്യത്താല്‍ ചികിത്സതേടി വനാതിര്‍ത്തിയിലെ ഗ്രാമത്തിലെത്തുമ്പോഴും അദ്ദേഹം കരുതിയിരുന്നത് അമേരിക്ക വിയറ്റ്നാമില്‍ അപ്പോഴും ബോംബാക്രമണം തുടരുന്നെന്നായിരുന്നു. 

 

324
Asianet Image

വിയറ്റ്നാമിലെ അമേരിക്കന്‍ പരാജയമോ, വിയറ്റ്നാമീസിന്‍റെ ഐതിഹാസികമായ പോരാട്ടമോ ഒന്നും ആ അച്ഛനും മകനും അറിഞ്ഞിരുന്നില്ല. അതിനിടെ  ഹോ വാൻ താന്‍ പ്രായാധിക്യത്താല്‍ മരിച്ചു. 

 

424
Asianet Image

എന്നാല്‍, നാല്‍പത് കൊല്ലം മറ്റൊരു മനുഷ്യനുമായി ബന്ധമില്ലാതെ വളര്‍ന്ന ഹോ വാൻ ലാംഗ്, ഗ്രാമജീവിതം കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. പക്ഷേ, നാട്ടുകാരുടെ കൌതുകം, ആ മനുഷ്യനെ നാഗരികനാക്കണമെന്ന ആവശ്യമായി വളര്‍ന്നു. 

 

524
Asianet Image

എന്നാല്‍, ലാങ്ങിന്‍റെ മൂത്ത സഹോദരൻ ഹോ വാൻ ട്രി, 2013 ൽ തൻറെ ആരോഗ്യം മോശമാകാൻ തുടങ്ങിയപ്പോൾ അച്ഛനെയും അനിയനെയും ഗ്രാമ ജീവിതത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

624
Asianet Image

2017 ല്‍ അജ്ഞാതമായ കാരണത്താൽ ഹോ വാൻ ട്രി മരിച്ചു. അതിന് മുമ്പേ അച്ഛന്‍ ഹോ വാൻ താന്‍ മരിച്ചിരുന്നു.( 2013 ല്‍ തന്‍റെ 82 -ാം വയസില്‍ കാടിറങ്ങി ഗ്രാമത്തില്‍ ചികിത്സ തേടിയെത്തിയ ഹോ വാൻ താന്‍ ആശുപത്രിക്കിടക്കയില്‍).

724
Asianet Image

ഹോ വാൻ താന് പ്രദേശിയ വിയറ്റ്നാം ഭാഷയായ കോർ ഭാഷയിലെ ചില കാര്യങ്ങള്‍ സംസാരിക്കാനും മറ്റുള്ളവ കേട്ടാല്‍ മനസിലാകുകയും ചെയ്യുമായിരുന്നുവെന്നാണ് അന്ന് വാര്‍ത്തകളുണ്ടായത്. 

 

824
Asianet Image

എന്നാല്‍ , ഹോ വാൻ ലാംഗിന് കോര്‍ ഭാഷയിലെ ഏതാനും വാക്കുകള്‍ മാത്രമേ അറിയുകയുണ്ടായിരുന്നൊള്ളൂ. വളരെ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് അച്ഛന്‍ ലാംഗുമായി കാട് കയറിയത്. അതിന് ശേഷം അച്ഛനൊഴികെയുള്ള മനുഷ്യരെ ലാംഗ് ആദ്യമായി കാണുകയായിരുന്നു. 

924
Asianet Image

നാല്പത് വര്‍ഷത്തോളം തന്‍റെയൊപ്പമുണ്ടായിരുന്ന അച്ഛന്‍റെ മരണവും പുതിയ ലോകത്ത് നിന്നുള്ള നിര്‍ബന്ധവും ഹോ വാൻ ലാംഗിനെ പരിഷ്കൃത ജീവിതം പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ടു.  2013 -ന് ശേഷം, ലാംഗ് താരതമ്യേന ആധുനിക ജീവിതശൈലി നയിക്കാൻ തുടങ്ങി. 

 

1024
Asianet Image

എന്നാൽ ചില സുഹൃത്തുക്കളും നിരീക്ഷകരും വിശ്വസിക്കുന്നത്, 'നാഗരിക' ലോകത്തിന്‍റെ സമ്മർദ്ദവും മോശം ഭക്ഷണക്രമവും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചെന്നും ക്യാന്‍സര്‍ രോഗബാധിതനാക്കിയെന്നുമാണ്. 

 

 

1124
Asianet Image

യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാടുകയറിയ ആ അച്ഛനും മകനും ഉള്‍കാട്ടിൽ നിന്ന് പഴങ്ങളും ധാന്യങ്ങളും നട്ടുപിടിപ്പിച്ചും അവ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. നാണം മറയ്ക്കാന്‍ അവർ മരത്തൊലി ചതച്ച് ഉണക്കി, അത് അരയില്‍ ചുറ്റുക മാത്രമാണ് ചെയ്തിരുന്നത്.  

 

1224
Asianet Image

നിലത്ത് നിന്ന് അഞ്ച് മീറ്റർ ഉയരത്തിൽ തടികൊണ്ടുള്ള കുടില്‍ നിര്‍മ്മിച്ച് അതില്‍ കിടന്നുറങ്ങി. 2013 ല്‍ അച്ഛന്‍ ഹോ വാൻ താന്‍ പ്രായാധിക്യത്താല്‍ ഗ്രാമ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പുറം ലോകം അവരെ കുറിച്ച്  ലാംഗ് അറിയുന്നത്. 

 

1324
Asianet Image

തുടര്‍ന്ന് ഇവരുടെ ജീവിത സ്ഥലവും മറ്റും കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു.  നീണ്ട തിരച്ചിലിന് ഒടുവില്‍ 2013  ഓഗസ്റ്റിൽ ഇരുവരെയും കാട്ടില്‍ വച്ച് കണ്ടെത്തി. താമസിക്കാതെ ഹോ വാൻ താന്‍ മരിച്ചു.  

 

1424
Asianet Image

മുഖ്യധാരാ സമൂഹത്തിലേക്ക് ഹോ വാൻ ലാംഗിനെ കൊണ്ടുവരുന്നതിലായി പിന്നീടുള്ള ശ്രദ്ധ. 2016 ല്‍ ലാംഗ്, ആധുനീക ജീവിതത്തിലേക്ക് മടങ്ങിവെന്നതിനെ കുറിച്ചുള്ള വാര്‍ത്തങ്ങള്‍ക്ക് ലോകമെങ്ങും പ്രചാരം നേടി. അങ്ങനെ വിയറ്റ്നാമിന്‍റെ ടാര്‍സന്‍ ലോക പ്രശസ്തനായി മാറി. 

 

1524
Asianet Image

ഡോറാകാറ്റേവ എന്ന സംഘടനയുടെ സഹായത്തോടെ അൽവാരോ സെറെസോ , ഹോ വാൻ ലാംഗിനെ കണ്ടെത്തി. നാഗരികതയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കുകയും, മരുഭൂമിയിലും ഒറ്റപ്പെട്ട് ദ്വീപുകളിലും ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരെ സഹായിക്കുന്ന സംഘടനയാണ് ഡോറാകാറ്റേവ. 

 

1624
Asianet Image

ഡോറാകാറ്റേവ എന്ന സംഘടനയുടെ സഹായത്തോടെ ഹോ വാൻ ലാംഗിനെ കണ്ടെത്തിയ അൽവാരോ സെറെസോ അദ്ദേഹത്തില്‍ നിന്ന് അതിജീവന പാഠങ്ങള്‍ സംമ്പന്ധിച്ച പാഠങ്ങള്‍ പഠിച്ചു. 

 

1724
Asianet Image

തന്‍റെ ആവശ്യം മനസിലായപ്പോള്‍ ലാംഗ് തന്നെ ഉള്‍ക്കാട്ടിലെ അദ്ദേഹത്തിന്‍റെ കുടിലിലേക്ക് കൊണ്ട് പോയി. ഏങ്ങനെ അതിലളിതമായി ജീവിക്കാമെന്നും പ്രതിസന്ധികളെ തരണം ചെയ്യാമെന്നും പഠിപ്പിച്ചതായി അൽവാരോ സെറെസോ പിന്നീട് വിശദീകരിച്ചിരുന്നു. 

 

1824
Asianet Image

നാല് പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ ജീവിതരീതിയിൽ ഒരാഴ്ചത്തെ താമസത്തിനിടെയില്‍ അദ്ദേഹം കാണിച്ച് തന്നു. നമ്മള്‍ മണിക്കൂറുകളെടുത്ത് ചെയ്യുന്ന പല കാര്യങ്ങളും ലാംഗിന് ചെയ്യാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു.  ഒരു സൂപ്പർ മനുഷ്യന്‍റെ കഴിവുകളുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു അദ്ദേഹമെന്ന് അൽവാരോ സെറെസോ പറയുന്നു. 

 

1924
Asianet Image

അൽവാരോ സെറെസോയുടെ അഭിപ്രായത്തില്‍ ഹോ വാൻ ലാംഗിന്‍റെ മരണം ആധുനീക ജീവിതം പിന്തുടര്‍ന്നതിന്‍റെ ഫലമായിട്ടാണെന്നാണ്. പുതിയ ജീവിത രീതിയില്‍ ലാംഗ് സംസ്കരിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

 

 

2024
Asianet Image

പലപ്പോഴും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പുകവലി ആരംഭിച്ചു. ഈ ആധുനീക ജീവിതം ലാംഗിന്‍റെ ആരോഗ്യം തകര്‍ത്തു. പകുക്കെ പതുക്കെ അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപെട്ടു. 

 

Web Desk
About the Author
Web Desk
 
Recommended Stories
Top Stories