MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • Pandemic| കൊറോണയ്ക്കുപിന്നാലെ വീണ്ടും മാരക വൈറസുകള്‍; ഉറവിടം ഇവിടെയോ?

Pandemic| കൊറോണയ്ക്കുപിന്നാലെ വീണ്ടും മാരക വൈറസുകള്‍; ഉറവിടം ഇവിടെയോ?

കൊറോണ വൈറസിന്റെ പടയോട്ടം ഇനിയും കഴിഞ്ഞിട്ടില്ല. വ്യാപക വാക്സിനേഷന്‍ നടക്കുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം ഇപ്പോഴും പടരുകയാണ്. രണ്ടു വര്‍ഷം മുമ്പ് വരെ നമ്മുടെ ഭാവനയില്‍പോലുമില്ലാത്ത വിധമാണ് ഈ കുഞ്ഞന്‍ വൈറസ് ലോകത്തെ കീഴടക്കിയത്. വാക്സിനേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ നോക്കുമ്പോഴും, ശാസ്ത്രലോകം മറ്റൊരു ഭീതിയിലാണ്. ഏതാണ് ഇനി വരാനിരിക്കുന്ന മഹാമാരി? കൂടുതല്‍ മഹാമാരികള്‍ വന്നേക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് അടുത്ത മഹാമാരി ഏതെന്ന ചര്‍ച്ച ഉയരുന്നത്. 

2 Min read
Author : Web Desk| Getty
| Updated : Nov 18 2021, 11:49 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
118

ഏതാണ് അടുത്ത മഹാമാരി എന്നുറപ്പു പറയാനാവില്ലെങ്കിലും, എവിടെ നിന്നാവും അവ പൊട്ടിപ്പുറപ്പെടുക എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ധാരണയുണ്ട്. മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 

218

ആമസോണ്‍ അടക്കമുളള മഹാവനങ്ങള്‍ക്കരികെയുള്ള പുതിയ ആവാസകേന്ദ്രങ്ങളിലാവും പുത്തന്‍ വൈറസുകള്‍ ഉണര്‍ന്നെണീക്കുക എന്നാണ് ശാ്‌സത്രലോകം എത്തിയിരിക്കുന്ന നിഗമനം. 

318

ഭക്ഷണത്തിനടക്കം വന്യമൃഗങ്ങളുമായി നിരന്തരം ഇടപഴകുന്ന വനമേഖലയിലെ കുടിയേറ്റക്കാരില്‍നിന്നായിരിക്കും ലോകത്തിന് ഭീഷണിയാവുന്ന പുതിയ മഹാമാരി ഉണ്ടാവുകയെന്ന് ലോസ് ഏഞ്ചലസ് ടൈംസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു

418

ആമസോണ്‍ വനം കൈയേറി താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ വനമേഖലകളില്‍ വൈറസ് ബാധയുടെ സാദ്ധ്യതകള്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

518

വനം കൈയേറുന്നതും കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി വനം വെട്ടിവെളുപ്പിക്കുന്നതുമാണ് വന്യമൃഗങ്ങള്‍ മനുഷ്യരുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കാന്‍ കാരണം. കാട്ടുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് വൈറസുകള്‍ സംക്രമിക്കാനുള്ള സാദ്ധ്യതയും ഇതോടെ വര്‍ദ്ധിക്കുന്നു. 

618

വനം കൈയേറുന്നതും കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി വനം വെട്ടിവെളുപ്പിക്കുന്നതുമാണ് വന്യമൃഗങ്ങള്‍ മനുഷ്യരുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കാന്‍ കാരണം. കാട്ടുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് വൈറസുകള്‍ സംക്രമിക്കാനുള്ള സാദ്ധ്യതയും ഇതോടെ വര്‍ദ്ധിക്കുന്നു. 

718

മലേഷ്യയിലെ പാമോയില്‍ കൃഷി, ആഫ്രിക്കയിലെ ഖനനം, ബ്രസീലില്‍ വന്‍തോതില്‍ നടക്കുന്ന കന്നുകാലി വളര്‍ത്തല്‍ എന്നിവയെല്ലാം വന്‍തോതില്‍ വനം വെട്ടിവെളുപ്പിച്ചാണ്. 

818

ഇത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനിടയിലാണ്, മഹാമാരിയുടെ പുത്തന്‍ സാദ്ധ്യതകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് പുറത്തുവരുന്നത്. 

918

വനങ്ങളില്‍ കഴിയുന്ന പക്ഷികളിലും സസ്തനികളിലുമായി 16 കോടി വൈറസുകള്‍ പതിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ വൈറസുകള്‍ മനുഷ്യരില്‍ എത്തിയാല്‍ അത് വമ്പിച്ച വിനാശത്തിനായിരുക്കും വഴിതെളിക്കുക.

1018

മനുഷ്യരിലേക്ക് പകരുന്ന വിധത്തില്‍ വൈറസുകള്‍ക്ക് മാറ്റം വരുമ്പോള്‍ അത് മഹാമാരികള്‍ക്ക് കാരണമാവുമെന്നാണ് നിപ്പ, സിക്ക, കൊവിഡ് രോഗങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. 

1118

ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളില്‍നിന്നുള്ള വൈറസ് മനുഷ്യരിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ലോകത്തെ വിനാശത്തിലാഴ്ത്തിയ കൊവിഡ് വ്യാപനമുണ്ടായത്. 

1218

ആഫ്രിക്ക മുതല്‍ തെക്കേ അമേരിക്ക വരെയുള്ള വനമേഖലകള്‍ വൈറസ് ബാധയുടെ ഹോട് സ്പോട്ടുകളായി മാറിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വനനശീകരണത്ത തുടര്‍ന്ന് നിലവില്‍ പകര്‍ച്ചവ്യാധി ഭീഷണികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. 

1318

ഏതാണ് അടുത്ത മഹാമാരി എന്നുറപ്പു പറയാനാവില്ലെങ്കിലും, എവിടെ നിന്നാവും അവ പൊട്ടിപ്പുറപ്പെടുക എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ധാരണയുണ്ട്. മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 

1418


നിപ്പാ, മലേറിയ, ലൈം ഡിസീസ് എന്നീ പകര്‍ച്ച വ്യാധികളും ഭൂമിയുടെ ഉപയോഗത്തിലുള്ള അതിദ്രുത മാറ്റവും തമ്മിലുള്ള ബന്ധം നിലവില്‍ തെളിയിക്കപെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭൂമി ചൂടുപിടിക്കുന്നത് രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക്് സഹായകരമാണ്. 

1518


1970 മുതല്‍ ബ്രസീലില്‍ മാത്രം  270,000 ചതുരശ്ര മൈല്‍ വനഭൂമിയാണ് ഇല്ലാതായത്. അതായത്, ജര്‍മ്മനിയുടെ രണ്ടിരട്ടി വരുന്ന ഭൂപ്രദേശത്തെ വനം ഈ കാലയളവില്‍ ഇവിടെ ഇല്ലാതായി. 

1618


ഇങ്ങനെ ഇല്ലാതാവുന്ന സ്ഥലത്ത് മനുഷ്യവാസ കേന്ദ്രങ്ങളാണ് വരുന്നത്. ഇവിടെ താമസിക്കുന്നവര്‍ പല തരം വന്യമൃഗങ്ങളുമായി ഇടപഴകുന്നുണ്ട്. മനുഷ്യര്‍ കാടുവെട്ടിത്തെളിച്ച് താമസിക്കുന്നതിലൂടെ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്ക സാദ്ധ്യത വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

1718

കൊതുകുകള്‍ മുതല്‍ കൃഷിഭൂമികളിലേക്ക് എത്തുന്ന വന്യമൃഗങ്ങള്‍ വരെ ഇവയില്‍ പെടുന്നു. ഇതോടൊപ്പമാണ് വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കുന്നതും വര്‍ദ്ധിച്ചത്. 

1818


ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ എബോള പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചത് വനമേഖലകളിലുള്ളവര്‍ രോഗാണുവാഹകരായ വന്യമൃഗങ്ങളെ ഭക്ഷിച്ചതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു.  ബ്രസീലില്‍ സിക്ക പകര്‍ച്ചവ്യാധി വന്നത് വനപ്രദേശത്തുള്ള കൊതുകുകളില്‍ നിന്നായിരുന്നു.  

About the Author

WD
Web Desk
ആമസോൺ

Latest Videos
Recommended Stories
Recommended image1
മിടുക്കിയല്ല, മിടുമിടുക്കി; കൂട്ടുകാരെല്ലാം എയർഹോസ്റ്റസായി, ട്രക്കിന്റെ വളയം പിടിച്ച് 25 -കാരി
Recommended image2
'എന്നെ പിരിച്ചുവിട്ടു, ചെയ്ത വർക്കുകളിൽ അഭിമാനിക്കുന്നു'; പുലിറ്റ്സർ ജേതാവ് വാഷിം​ഗ്ടൺ പോസ്റ്റ് ജേണലിസ്റ്റിന്റെ പോസ്റ്റ്
Recommended image3
റീലിന് വേണ്ടി വായിൽ മണ്ണെണ്ണയൊഴിച്ച് ലൈറ്ററിലേക്ക് തുപ്പി, തീ ആളിപ്പടർന്നു, മുഖത്ത് പൊള്ളൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved