സാധാരണക്കാര്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി; ചില അവിസ്മരണീയ നിമിഷങ്ങള്‍ !
ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സാധാരണക്കാര്‍ക്കിടയിലും ഏറെ സുപരിചിതനാണ്. സാധാരണക്കാരോടൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങള്‍ അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരം ചില അവിസ്മരണീയ നിമിഷങ്ങള്‍ കാണാം.
2015 സെപ്തംബർ 6 ന് മെട്രോയിലെ യാത്രക്കാരോടൊത്ത് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2016 സെപ്റ്റംബർ 17 ന് അമ്മ മീരാ ഭായിയുടെ അനുഗ്രഹം തേടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ ജന്മദിനത്തിനും മറ്റ് വിശേഷാവസരങ്ങളിലും അദ്ദേഹം അമ്മ മീരാഭായിയെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്നു.
2016 ഡിസംബർ 3 ന് സുവർണ്ണക്ഷേത്ര സന്ദര്‍ശനത്തിനിടെ കുട്ടികളോടൊത്ത് സമയം പങ്കിടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2018 സെപ്റ്റംബർ 6 ന് ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.അന്താരാഷ്ട്രാ മത്സരങ്ങളില്‍ വിജയികളായ ഇന്ത്യന്‍ തരങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രത്യേക അനുമോദനം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ പകര്‍ത്തിയ ചിത്രം.
2018 നവംബർ 23 ന് പഞ്ചാബിലെ ഗുരുനാനാക് ജയന്തി ദിനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോടൊത്തുള്ള നര്‍മ്മ സംഭാഷണത്തില്‍.
2019 ജൂലൈ 23 ന് പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ കുട്ടിയെ ലാളിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2019 ഒക്ടോബറില്‍ മാമല്ലപുരത്തെ കടല്‍ തീരത്ത് വ്യായാമത്തിന് ശേഷം തീരത്തെ മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2021 ഏപ്രിൽ 8 ന് എയിംസില്‍ വച്ച് തന്‍റെ രണ്ടാമത്തെ കൊവിഡ് 19 വാക്സിന്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2021 ഡിസംബർ 21 ന് പ്രയാഗ്‌രാജ് സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിയെ എടുത്തുയര്‍ത്തി സന്തോഷം പങ്കിടുന്നു.
2022 ഡിസംബർ 9 ന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.