മരണത്തിന്‍റെ വിചിത്രമായ ചില വഴികള്‍; ഇവരൊക്കെ മരിച്ചതെങ്ങനെ?
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയും. നമ്മൾ ജനിക്കുമ്പോൾ മുതൽ ഒരു നിഴൽ പോലെ അത് നമ്മെ പിന്തുടരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ പ്രശസ്‍തരായ ആളുകൾ മരിച്ച ഏറ്റവും വിചിത്രമായ വഴികളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.

അലക്സാണ്ടർ ബോഗ്‍ദാനോവ്: അലക്സാണ്ടർ ബോഗ്‍ദാനോവ് ഒരു റഷ്യൻ വൈദ്യനായിരുന്നു. സ്വന്തം ശരീരത്തിൽ നടത്തിയ ഒരു പരീക്ഷണത്തെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. മലേറിയയും ക്ഷയരോഗവും ബാധിച്ച ഒരു വിദ്യാർത്ഥിയുടെ രക്തം സ്വന്തം ശരീരത്തിൽ കയറ്റി ആ അസുഖം തനിക്ക് വരുമോ എന്ന് അയാൾ പരീക്ഷിച്ചു. അദ്ദേഹത്തിന് ക്ഷയരോഗം വരില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ, ആ രക്തപ്പകർച്ചയെ തുടർന്ന് അദ്ദേഹം അസുഖം ബാധിച്ച് മരണപ്പെട്ടു.

ബോറിസ് സാഗൽ: 'മൂന്നാം ലോക മഹായുദ്ധം' എന്ന ടിവി പരമ്പരയുടെ ചിത്രീകരണത്തിനിടെ ബോറിസ് സാഗൽ എന്ന ചലച്ചിത്ര സംവിധായകൻ മരിച്ചു. ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡിൽ തട്ടി പരിക്കേറ്റ അദ്ദേഹത്തെ പോർട്ട്ലൻഡിലെ ഒറെയിലെ ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാഗലിന് 58 വയസ്സായിരുന്നു.

ബ്രൂസ് ലീ: ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരൻ ബ്രൂസ് ലീ ഒരു ദിവസം രാത്രി കിടക്കയിൽ മരിച്ച് കിടക്കുന്നതായിട്ടാണ് കണ്ടത്. എല്ലാവരെയും ഞെട്ടിച്ച അദ്ദേഹത്തിന്റെ മരണകാരണം കണ്ടുപിടിക്കാൻ സാധിക്കാതെ ഡോക്ടർമാർ പോസ്റ്റുമോർട്ടം ചെയ്യ്തു. മസ്‍തിഷ്‍ക വീക്കമാണ് മരണകാരണമെന്ന് അവർ കണ്ടെത്തി. Equagesic എന്ന വേദനസംഹാരിയോടുള്ള അലർജി മൂലമാണ് ബ്രൂസ് ലീ മരിച്ചതെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ചൗ കണ്ടെത്തി.

കാൾ മക്കുൻ: ഒരു അമേരിക്കൻ വന്യജീവി ഫോട്ടോഗ്രാഫറായിരുന്നു കാൾ മക്കുൻ. മാർച്ച് മാസത്തിൽ അലാസ്‍കയിലെ കോളിൻ നദിക്കടുത്തുള്ള ഒരു വിദൂര തടാകത്തിൽ വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിനായി അദ്ദേഹം പോയി. 1976 -ൽ അദ്ദേഹം വിജനമായ ആ സ്ഥലത്ത് അഞ്ചുമാസം ചെലവഴിച്ചു. ഓഗസ്റ്റിൽ അവിടെ കൊണ്ടാക്കിയ പൈലറ്റിനോട് തന്നെ തിരികെ കൊണ്ടുപോകാനായി വരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നടന്നില്ല. അലാസ്‍കൻ മരുഭൂമിയിൽ അദ്ദേഹം കുടുങ്ങിപ്പോയി. ഒടുവിൽ സാധനങ്ങൾ തീർന്നുപോയപ്പോൾ വിശപ്പ് സഹിക്കാനാകാതെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തു. 1982 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഡാൻ ആൻഡേഴ്‍സൺ: ഡാൻ ആൻഡേഴ്‍സൺ സ്വീഡിഷ് എഴുത്തുകാരനും കവിയും സംഗീതജ്ഞനുമായിരുന്നു. 1920 സെപ്റ്റംബർ 16 -ന് ആൻഡേഴ്‍സണ്‍ സ്റ്റോക്ക്ഹോമിലെ ഹോട്ടൽ ഹെൽമാനിലെ 11-ാം നമ്പർ മുറിയെടുത്തു. അവിടെ സോഷ്യൽ-ഡെമോക്രാറ്റൻ പത്രത്തിൽ ജോലി അന്വേഷിച്ച് പോയതായിരുന്നു അദ്ദേഹം. അവിടെ താമസിക്കുന്നതിനിടെ സയനൈഡ് വിഷം അകത്ത് ചെന്ന് അദ്ദേഹം മരിക്കുകയായിരുന്നു. ബെഡ്ബഗ്ഗുകൾ നശിക്കാൻ ഹൈഡ്രജൻ സയനൈഡ് ഉപയോഗിച്ചശേഷം മുറി വൃത്തിയാക്കാൻ ഹോട്ടൽ ജീവനക്കാർക്ക് കഴിഞ്ഞില്ല. അതായിരുന്നു മരണകാരണം.

ക്രിസ്റ്റഫർ ജോൺസൺ മക് കാൻഡ്ലെസ്: അലക്സാണ്ടർ സൂപ്പർട്രാമ്പ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റഫർ ജോൺസൺ മക് കാൻഡ്ലെസ് ഒരു അമേരിക്കൻ കാൽനടയാത്രക്കാരനായിരുന്നു. ജോൺ ക്രാകൗറിന്റെ നോൺ ഫിക്ഷൻ പുസ്‍തകമായ ഇന്‍ടു ദി വൈൽഡിന്റെ വിഷയമാണ് മക് കാൻഡ്ലെസ്. 1990 -ൽ എമോറി യൂണിവേഴ്‍സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, മക് കാൻഡ്ലെസ് വടക്കേ അമേരിക്കയിലുടനീളം സഞ്ചരിക്കുകയും ഒടുവിൽ 1992 ഏപ്രിലിൽ അലാസ്‍കയിൽ എത്തുകയും ചെയ്‍തു. അലാസ്‍കൻ മുൾപടർപ്പിനുള്ളിൽ വളരെ കുറച്ച് സാധനങ്ങളുമായി അദ്ദേഹം താമസത്തിന് പോയി. അവിടെ ഒരു നദിക്കരയില്‍, ഉപേക്ഷിക്കപ്പെട്ടൊരു ബസ് അദ്ദേഹം കണ്ടെത്തി. മരണംവരെ അതിൽ കഴിഞ്ഞു അദ്ദേഹം. സെപ്റ്റംബറിൽ 67 പൗണ്ട് (30 കിലോഗ്രാം) മാത്രം ഭാരമുള്ള അദ്ദേഹത്തിന്റെ അഴുകിയ മൃതദേഹം ബസിനുള്ളിൽ ഒരു വേട്ടക്കാരൻ കണ്ടെത്തി. മക് കാൻഡ്ലെസിന്റെ മരണകാരണം പട്ടിണിയാണെന്ന് ഔദ്യോഗികമായി വിധിക്കപ്പെട്ടു.

എബെൻ ബയേഴ്‍സ്: 1927 -ൽ, ഫുട്ബോൾ ഗെയിമിൽ പങ്കെടുത്തതിനുശേഷം ട്രെയിനിൽ മടങ്ങുമ്പോൾ, ബയേഴ്‍സ് ബെർത്തിൽ നിന്ന് വീണു, കൈയ്ക്ക് പരിക്കേറ്റു. വേദനയ്ക്ക് വില്യം ജെ. എ. ബെയ്‌ലി നിർമ്മിച്ച പേറ്റന്‍റ് മരുന്നായ റാഡിതോർ കഴിക്കാൻ ഒരു ഡോക്ടർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാകാതെ മുങ്ങിയ ആളായിരുന്നു ബെയ്‌ലി. ആ വ്യാജവൈദ്യൻ റാഡിതോർ വിൽപ്പനയിൽ നിന്ന് സമ്പന്നനാവുകയും ചെയ്‍തു. റേഡിയം വെള്ളത്തിൽ ഉയർന്ന സാന്ദ്രതയിൽ ലയിപ്പിച്ചാണ് ബെയ്‌ലി റാഡിതോർ നിർമ്മിച്ചത്. ബയേഴ്‍സ് ധാരാളം ഡോസ് റാഡിതോർ കഴിക്കാൻ തുടങ്ങി, ഇത് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരുദിവസം മൂന്ന് കുപ്പികൾ വരെ അദ്ദേഹം കുടിച്ചുതീർത്തു. മൊത്തം 1400 കുപ്പികൾ. ഈ പ്രക്രിയയിൽ, മാരകമായ റേഡിയേഷൻ ഡോസിന്‍റെ മൂന്നിരട്ടിയിലധികം റേഡിയം അദ്ദേഹം അകത്താക്കി. 1932 മാർച്ച് 31 -ന് വലിയ അളവിൽ റേഡിയം അകത്ത് ചെന്നതിനെ തുടർന്ന് മരിക്കുകയായിരുന്നു.