ആമസോണില്‍ ജനുവരി 1 മുതല്‍ ടിവികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് വന്‍ ഡിസ്‌ക്കൗണ്ട്
First Published Dec 31, 2020, 6:06 PM IST
ജനുവരി 1 ന് ആരംഭിക്കുന്ന ഒരു ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വന്‍ ഡിസ്‌ക്കൗണ്ട് ഓഫറുകളുമായി വീണ്ടും ആമസോണ്‍. മെഗാ സാലറി ഡെയ്‌സ് എന്നാണ് ഇതിന്റെ പേര്. ഡിസ്‌ക്കൗണ്ടുകളുടെ ചാകര പെരുമഴയാണ് ഇതിന്റെ പ്രത്യേകത. ടിവി, ഫര്‍ണിച്ചര്‍, സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ ഹെഡ്‌ഫോണുകളിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലും മെഗാ സാലറി ഡെയ്‌സ് നിരവധി ഓഫറുകള്‍ നല്‍കുന്നു. വില്‍പ്പന 2021 ജനുവരി 3 ന് സമാപിക്കും.

ഏറ്റവും വലിയ ബ്രാന്‍ഡുകളായ സാംസങ്, എല്‍ജി, വേള്‍പൂള്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യമായ ഡിസ്‌ക്കൗണ്ട് നല്‍കുമെന്ന് ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐഎഫ്ബി, ഗോദ്‌റെജ്, കൂടാതെ മറ്റു പലരുടെയും ഉപകരണങ്ങള്‍; കോയര്‍ഫിറ്റ്, സ്ലീപ്പ്വെല്‍ എന്നിവയും അതിലേറെയും ഫര്‍ണിച്ചറുകള്‍; ബോട്ട്, സോണി, ജെബിഎല്‍ എന്നിവയുള്‍പ്പെടെ നിരവധി ഹെഡ്‌ഫോണുകള്‍ക്ക് ഡിസ്‌ക്കൗണ്ട് ഉണ്ട്. ഇതിനൊപ്പം നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കും.

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉണ്ട്, അവര്‍ക്ക് 10 ശതമാനം ലൈവ് ഡിസ്‌ക്കൗണ്ട് 1250 രൂപ വരെയും ഇഎംഐ ഇടപാടുകളില്‍ 1500 രൂപ വരെയും ലഭിക്കും.
Post your Comments