എയര്‍ടെല്‍, ജിയോ, വി: 200 രൂപയ്ക്ക് താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാണ്

First Published May 13, 2021, 9:03 AM IST

എയര്‍ടെല്‍, ജിയോ, വി എന്നിവര്‍ക്കെല്ലാം തന്നെ നിലവില്‍ 200 രൂപയില്‍ താഴെ പ്രതിദിന ഡാറ്റയോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ ഉണ്ട്. ഈ പ്ലാനുകള്‍ മറ്റ് വിനോദ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് നല്‍കുന്നു. ഒപ്പം, പരിധിയില്ലാത്ത കോളിംഗും എസ്എംഎസ് ആനുകൂല്യങ്ങളും നല്‍കുന്നു. ഈ പ്ലാനുകളുടെ വാലിഡിറ്റി കൂടുതലും 24 ദിവസത്തിനും 28 ദിവസത്തിനും ഇടയിലാണ്. പ്രതിദിനം 1 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ഉപയോഗിച്ച് ഒരു മാസത്തേക്ക് അടിസ്ഥാന പ്ലാനുകള്‍ തിരയുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. എയര്‍ടെല്‍, ജിയോ, വി എന്നിവയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാണ്.