ഡാര്‍ക്ക് മോഡുമായി ഫേസ്ബുക്ക് ഡെസ്‌ക്ക്‌ടോപ്പ്, നിരവധി പുതിയ ഫീച്ചറുകളുമായി പുത്തന്‍ ഫേസ്ബുക്ക്

First Published May 12, 2020, 10:46 AM IST

മെന്‍ലോ പാര്‍ക്ക്: ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഡെസ്‌ക്ക്‌ടോപ്പില്‍ ഡാര്‍ക്ക് മോഡ് സമ്മാനിച്ചു കൊണ്ട് ഫേസ്ബുക്ക് തങ്ങളുടെ ഇന്റര്‍ഫേസ് പുനര്‍രൂപകല്‍പ്പന ചെയ്തു. ഈ വര്‍ഷത്തെ എഫ് 8 കോണ്‍ഫറന്‍സിലാണ് ആദ്യമായി ഈ പുനര്‍രൂപകല്‍പ്പന അവര്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം, മാര്‍ച്ചില്‍, തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഡെസ്‌ക്ടോപ്പ് ക്ലാസിക് മോഡിനും ഡാര്‍ക്ക് മോഡിലേക്കു മാറാന്‍ ഫേസ്ബുക്ക് അനുവദിച്ചിരുന്നു. ഡാര്‍ക്ക് മോഡ് സജീവമാക്കുന്നതിന്, ഫേസ്ബുക്ക് ഡെസ്‌ക്ടോപ്പ് ഉപയോക്താവിന് സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോയി ഡ്രോപ്പ് ഡൗണ്‍ ഓപ്ഷനില്‍ നിന്ന് ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇതു കൂടാതെ നിരവധി മറ്റ് ഓപ്ഷനുകളും പുതിയ ഫേസ്ബുക്കില്‍ അവതരിപ്പിക്കുന്നു.