മഞ്ഞ ലോഹത്തിനാണ് പൊതുവെ പ്രചാരണം കൂടുതൽ. എന്നാൽ ഇന്ന് സ്വർണ്ണം വൈവിധ്യമാർന്ന നിറത്തിലുള്ള സ്വർണം ഉപയോ​ഗിക്കുന്നവരും ഉണ്ട്. സ്വർണത്തിന് എത്ര തരം നിറങ്ങളുണ്ടെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും അറിയാമോ?

സ്വർണവില സർവ്വകാല റെക്കോർഡിലാണ്. 22 കാരറ്റ് സ്വർണത്തിന് 91,000 ത്തിന് മുകളിലാണ് വില. സ്വർണം നിക്ഷേപമായോ ആഭരണങ്ങളായോ വാങ്ങി കൂട്ടുന്നവർ കുറവല്ല, മലയാളിക്ക് എന്നല്ല, ഇന്ത്യയിൽ തന്നെ സ്വർണം സംസ്കാരാത്തിന്റെ ഭാ​ഗമാണ്. എന്നാൽ സ്വർണത്തിന് എത്ര തരം നിറങ്ങളുണ്ടെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും അറിയാമോ? മഞ്ഞ ലോഹത്തിനാണ് പൊതുവെ പ്രചാരണം കൂടുതൽ. എന്നാൽ ഇന്ന് സ്വർണ്ണം വൈവിധ്യമാർന്ന നിറത്തിലുള്ള സ്വർണം ഉപയോ​ഗിക്കുന്നവരും ഉണ്ട്. മറ്റ് ലോഹങ്ങളെ ശുദ്ധമായ 24 കാരറ്റ് സ്വർണ്ണവുമായി കലർത്തുന്നതീലൂടെയാണ് ഈ നിറ വ്യത്യാസങ്ങൾ ലഭിക്കുന്നത്.

വൈറ്റ് ​ഗോൾഡ്

ശുദ്ധമായ സ്വർണ്ണം പല്ലേഡിയം അല്ലെങ്കിൽ വെള്ളി പോലുള്ള വെളുത്ത ലോഹങ്ങളുമായി കലർത്തിയാണ് വെളുത്ത സ്വർണ്ണംനിർമ്മിക്കുന്നത്. കൂടാതെ, കൂടുതൽ തിളക്കമുള്ളതാക്കാൻ സാധാരണയായി ഇതിന് മുകളിൽ റോഡിയം പൂശുന്നു. യുഎസിൽ വിവാഹ മോതിരങ്ങൾ നിർമ്മിക്കാൻ വെളുത്ത സ്വർണ്ണമാണ് ഇപ്പോൾ കൂടുതലായും ഉപയോ​ഗിക്കുന്നത്.

റോസ് ഗോൾഡ്

24 കാരറ്റ് സ്വർണത്തിൽ ചെമ്പ് ചേർക്കുന്നതിലൂടെ പിങ്ക് നിറം ലഭിക്കുന്നു. ഭാരം കുറഞ്ഞ നേരിയ ആഭരണങ്ങൾ ഉണ്ടാക്കാനാണ് റോസ് ​ഗോൾഡ് പ്രധാനമായും ഉപയോ​ഗിക്കുന്നത്. കാരണം ഇതിന് ശുദ്ധ സ്വര്ണത്തെക്കാൾ കാഠിന്യം കൂടുതലായിരിക്കും.

നീല, പർപ്പിൾ, കറുപ്പ്

നീല, പർപ്പിൾ തുടങ്ങിയ അസാധാരണമായ നിറങ്ങൾ ലഭിക്കാൻ ശുദ്ധമായ സ്വർണ്ണത്തിൽ ഓക്സൈഡുകൾ ചേർക്കുകയാണ് പതിവ്. ദാഹരണത്തിന് കറുത്ത സ്വർണ്ണത്തിന് അതിന്റെ നിറം ലഭിക്കുന്നത് കൊബാൾട്ട് ഓക്സൈഡിൽ നിന്നാണ്.

ശുദ്ധി അളക്കുന്ന കാരറ്റ്

സ്വർണ്ണത്തിന്റെ ഭാരം ട്രോയ് ഔൺസിലാണ് പറയുക. (1 ട്രോയ് ഔൺസ് = 31.1034768 ഗ്രാം), എങ്കിലും അതിന്റെ പരിശുദ്ധി 'കാരറ്റ്' എന്ന വാക്കിലൂടെയാണഅ വ്യക്തമാക്കുന്നത്. മറ്റ് ലോഹങ്ങളൊന്നുമില്ലാത്ത ശുദ്ധമായ സ്വർണ്ണമാണ് 24 കാരറ്റ്. 18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം സ്വർണ്ണവും 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു

കാരറ്റുകൾ

  • .375 = 9 കാരറ്റ്
  • .417 = 10 കാരറ്റ്
  • .583 (.585) = 14 കാരറ്റ്
  • .750 = 18 കാരറ്റ്
  • .833 = 20 കാരറ്റ്
  • .999 (1000) =24 കാരറ്റ് ശുദ്ധമായ സ്വർണ്ണം