ഇന്ന് രണ്ടാം തവണയാണ് ഓൾ കേരള ഗോൾഡ് മെർച്ചന്റ് അസോസിയേഷൻ സ്വർണവില നിശ്ചയിക്കുന്നത്. രാവിലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില വർദ്ധിച്ചു. ഇന്ന് രണ്ടാം തവണയാണ് ഓൾ കേരള ഗോൾഡ് മെർച്ചന്റ് അസോസിയേഷൻ സ്വർണവില നിശ്ചയിക്കുന്നത്. രാവിലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇപ്പോൾ 400 രൂപയാണ് പവന് കൂടിയത്. ഇതോടെ മൂന്ന് ദിവസങ്ങൾക്ക ശേഷം സ്വർണവില 73000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73200 രൂപയാണ്.
ഇന്നലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3342 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.85 ആയിരുന്നു. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3336 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86 ആണ്. അന്താരാഷ്ട്ര സ്വർണ്ണവിലയും രൂപയുടെ വിനിമയ നിരക്കും തട്ടിച്ചു നോക്കുമ്പോൾ വ്യത്യാസം പ്രകടമാകാതിരുന്നതിനാൽ രാവിലെ സ്വർണ്ണവില കൂട്ടേണ്ടതില്ല എന്ന് ഓൾ കേരള ഗോൾഡ് മെർച്ചന്റ് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് രൂപയുടെ വിനിമയ നിരക്ക് 86.17 ആണ്. അന്താരാഷ്ട്ര സ്വർണ്ണവില 3,348.11 ഡോളറാണ്. വില കൂടിയതോടെ സംസ്ഥാനത്തെ വിലയിലും ഇത് പ്രതിഫലിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 50 രൂപ ഉയർന്നു 9150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 45 രൂപ ഉയർന്നു. വിപണി വില 7505 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഇന്ന് ഉച്ചയ്ക്ക് ഒരു രൂപ വർദ്ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160
ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520
ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840
ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480
ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000
ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160
ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600
ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120
ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120
ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240
ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160
ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800
ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
ജൂലൈ 18 (ഉച്ച)- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,200

