കേരളത്തിൽ 640 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. രാവിലെ അന്താരാഷ്ട്ര സ്വർണവില 3,862.21 രൂപയായിരുന്നു. 3,808.82 രൂപയിലേക്കാണ് ഇപ്പോൾ സ്വർണവില എത്തിയിരിക്കുന്നത്. 920 രൂപയാണ് രാവിലെ സ്വർണവില ഉയർന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതിന് പിന്നാലെയാണ് ഓൾ കേരള ​​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സ്വർണവില നിശ്ചയിച്ചത്. ഇന്ന് രാവിലെ സർവ്വകാല റെക്കോ‍ർഡിൽ എത്തിയ സ്വർണവിലയാണ് ഉച്ചയ്ക്ക്ശേഷം കുറഞ്ഞത്. പവന് 86,760 രൂപയായിരുന്നു രാവിലെ. ഇത് കുറഞ്ഞ്‍ ഇപ്പോൾ 86120 രൂപയായിട്ടുണ്ട്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിൽ 640 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. രാവിലെ അന്താരാഷ്ട്ര സ്വർണവില 3,862.21 രൂപയായിരുന്നു. 3,808.82 രൂപയിലേക്കാണ് ഇപ്പോൾ സ്വർണവില എത്തിയിരിക്കുന്നത്. 920 രൂപയാണ് രാവിലെ സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വില വിവരങ്ങൾ 

ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10765 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8855 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6900 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4445 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 153 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. കവരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന