ഇന്ന് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി, ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,760 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരം: ഇന്ന് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട വിലയിലാണ് മാറ്റം. നിലവിൽ 22 കാരറ്റ് സ്വർണം 14760 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സ്വർണം പവന് 160 രൂപ കുറഞ്ഞ് 14,820 രൂപയിലേക്ക് എത്തിയിരുന്നു. കണക്കുകൾ പ്രകാരം ഇന്ന് ആകെ 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:
22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,760 രൂപ | പവന് ₹1,18,080 രൂപ
18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,125 രൂപ | പവന് ₹97,000 രൂപ
14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,445 രൂപ| പവന് ₹75,560 രൂപ
9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,090 രൂപ | പവന് ₹48,720
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29-നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.


