സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപയായി. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 12,845 രൂപയും പവന് 1,02,760 രൂപയുമായി വില കുറഞ്ഞു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25 ന് 1,16,880 രൂപയിൽ നിന്ന സ്വർണ വിലയാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ സ്വർണത്തിന് 14,120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 235 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ
ജൂൺ 17- 1,10,800 രൂപ
ജൂൺ 18- 1,09,640 രൂപ
ജൂൺ 19- 1,06,960 രൂപ
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ
ജൂൺ 23- 1,07,000 രൂപ
ജൂൺ 24- 1,05,840 രൂപ
ജൂൺ 25- 1,02,760 രൂപ


