സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് പുതിയ വില 1,13,400 രൂപയായി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് വിലയിടിവിന് കാരണം.  വെള്ളി വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന്റെ വില 1,13,400 രൂപയാണ്. ഇതോടെ ഇന്നലത്തെ വിലയിൽ നിന്ന് 1 പവൻ സ്വ‍‍‌ർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വ‍‌ർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2600 രൂപയുമാണ് വില.