സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 135 രൂപയാണ് കൂടിയിരിക്കുന്നത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,505 രൂപയും പവന് 1,16,040 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞ് തന്നെ തുടരുകയാണ്. 29 ന് ഉച്ചക്ക് ശേഷം മാത്രമാണ് നേരിയ തോതിൽ വില വർധനവ് കാണിച്ചിരുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 31- 1,14,960 രൂപ
ഓഗസ്റ്റ് 30- 1,16,040 രൂപ
ഓഗസ്റ്റ് 29- 1,16,040 രൂപ
ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ| ഉച്ചയ്ക്ക്- 1,18,160 രൂപ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ|ഉച്ചയ്ക്ക്- 1,17,800 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ
ഓഗസ്റ്റ് 23- 1,19,600 രൂപ
ഓഗസ്റ്റ് 22-1,19,600 രൂപ
ഓഗസ്റ്റ് 21- 1,17,680 രൂപ


