സംസ്ഥാനത്ത് നാല് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ ഇന്ന് വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവന് 1080 രൂപയുടെ വർധനവോടെ പുതിയ വില 1,12,320 രൂപയായി. അതേസമയം, വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 135 രൂപയുടെ വർധനവാണ് ഇന്ന് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഒരു പവന്റെ കണക്കെടുക്കുമ്പോൾ 1080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ നൽകേണ്ടി വരുന്നത് 14,040 രൂപയിലധികമായിരിക്കും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 1,12,320 രൂപയും പണിക്കൂലിയും നികുതിയുമടക്കം കൊടുക്കേണ്ടി വരും. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 260 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,600 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8- 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ