സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. പവന് 2,120 രൂപയും ഗ്രാമിന് 265 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,09,800 രൂപയായി ഉയർന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ വില ഗ്രാമിന് 265 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് സ്വർണ വില പവന് 2,120 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 725 രൂപയും പവന് 1,09, 800 രൂപയുമായി. ഇന്നലെയും സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില മാറ്റം ഉണ്ടായത്. രാവിലെ ഗ്രാമിന് 160 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വീതം വർധിച്ചിരുന്നു. അതേ സമയം, സംസ്ഥാനത്തെ വെള്ളി വില ഇന്നലത്തേതിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെളളിക്ക് 2,400 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ
ജൂലൈ 30- 1,05,840 രൂപ
ജൂലൈ 29- 1,05,240 രൂപ
ജൂലൈ 27- 1,06,960 രൂപ
ജൂലൈ 26- 1,06,280 രൂപ


