സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 105 രൂപ വർധിച്ച് പവന് 1,10,520 രൂപയായി മാറി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‌‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍ർണത്തിന് 105 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വ‍‌ർണം ​ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയതായി കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‍ർ മെ‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് ഒറ്റയടിക്ക് പവന് 840 രൂപയോളം വർധിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

ഒക്ടോബർ 1- 1,09,440 രൂപ

സെപ്റ്റംബർ 30- 1,09,680 രൂപ

സെപ്റ്റംബർ 29- 1,09,120 രൂപ