ദിവസങ്ങളുടെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. വെള്ളി വിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതിന് ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,840 രൂപയുമായി വില. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഗ്രാമിന് 13,275 രൂപയിലും പവന് 1,06,200 രൂപയിലും വിലയെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലായിരുന്നു സ്വർണ വിലയിൽ തുട‍ർച്ചയായി വർധനവ് രേഖപ്പെടുത്തിയിരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു കേരളത്തിൽ ഒരു ​ഗ്രാം വെള്ളിക്ക് 235 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2350 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 11- 1,05,840 രൂപ

ജൂൺ 10- 1,06,200 രൂപ

ജൂൺ 9- രാവിലെ 1,05,040 രൂപ|ഉച്ചയ്ക്ക് 1,05,920 രൂപ

ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ

ജൂൺ 7- 1,06,520 രൂപ

ജൂലൈ 6- 1,07,520 രൂപ

ജൂലൈ 5- 1,07,600 രൂപ

ജൂലൈ 4- 1,07,600 രൂപ

ജൂലൈ 3- 1,07,800 രൂപ

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ