സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2760 രൂപ ഒറ്റയടിക്ക് വർധിച്ച് 1,07,560 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വിലവർധനവിന് കാരണമെന്നും ഈ മാസത്തെ സ്വർണ വിലയുടെ പൂർണ്ണമായ പട്ടികയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതൽ ഒറ്റയടിക്ക് വർധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് വീണ്ടും ഉയർന്നാണ് ഇന്നത്തെ നിരക്കിലെത്തിയിരുന്നു.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
മാർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ
മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ
മാർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ
മാർച്ച് 21- 1,07,040 രൂപ
മാർച്ച് 22- 1,07,040 രൂപ
മാർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ
മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ
മാർച്ച് 25- 1,07,560 രൂപ
സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് 1 ഗ്രാം വെള്ളിക്ക് 25 രൂപയും 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.


