Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില പവന് 40000ത്തില്‍ നിന്നും 280 രൂ​പ​ മാത്രം അകലെ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. 

gold price today kerala 30 july 2020
Author
Kochi, First Published Jul 30, 2020, 2:31 PM IST

കൊ​ച്ചി: സ്വ​ർ​ണ​വി​ല പ​വ​ന് നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേക്ക് അടുക്കുന്നു.  വ്യാഴാഴ്ച പ​വ​ന് 320 രൂ​പ​കൂ​ടി 39,720 രൂ​പ​യാ​യി. 4965 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഇ​നി വെ​റും 280 രൂ​പ​കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ സ്വ​ര്‍​ണ​വി​ല 40000 എന്ന ലക്ഷ്യം കടക്കും. 

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്. 

2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്. 1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

Follow Us:
Download App:
  • android
  • ios