സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ല. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,14,560 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,320 രൂപയും പവന് 1,14,560 രൂപയുമാണ് ഇന്ന് കേരളത്തിലെ വില. ജൂൺ 1 മുതൽ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 280 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,800 രൂപയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
