സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ 640 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 20- 1,07,920 രൂപ

ഒക്ടോബർ 19- 1,08,560 രൂപ

ഒക്ടോബർ 18- 1,08,280 രൂപ

ഒക്ടോബർ 17- 1,08,280 രൂപ

ഒക്ടോബർ 16- 1,08,120 രൂപ

ഒക്ടോബർ 15- 1,08,120 രൂപ

ഒക്ടോബർ 14- 1,08,720 രൂപ

ഒക്ടോബർ 13- 1,09,480 രൂപ

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ