സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1080 രൂപ വർധിച്ച് 1,04,320 രൂപയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ തുടരുന്ന ഈ ഏറ്റക്കുറച്ചിലുകൾ സ്വർണം വാങ്ങുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. വൈകുന്നേരം കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,040 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,320 രൂപയുമായി വില. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12, 905 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ അറിയാം
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ
ജൂൺ 23- 1,07,000 രൂപ
ജൂൺ 24- 1,05,840 രൂപ
ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ
ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ
ജൂൺ 27- 1,05,560 രൂപ
ജൂൺ 28- 1,05,560 രൂപ
ജൂൺ 29- 1,04,880 രൂപ
ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ
ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ


