Asianet News MalayalamAsianet News Malayalam

Gold Rate Today: ഓഗസ്റ്റിലെ ആദ്യദിനം സ്വർണവില ഉയർന്നു; ഒപ്പം കൂടി വെള്ളിയുടെ വിലയും

സ്വർണാഭരണ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. വിപണിയിൽ എത്തുന്നതിന് മുൻപ് വില അറിയാം 
 

Gold Rate Today 01 08 2023 apk
Author
First Published Aug 1, 2023, 10:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 80  കുറഞ്ഞപ്പോൾ ഇന്ന് 120  രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320  രൂപയാണ്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  രൂപ ഉയർന്നു. ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. വിപണി 5540 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. വിപണി വില 81  രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 21 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു.  വിപണി വില 44,320 രൂപ
ജൂലൈ 22 -  ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.  വിപണി വില 44,120 രൂപ
ജൂലൈ 23 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ജൂലൈ 24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ജൂലൈ 25-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
ജൂലൈ 26-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു വിപണി വില 44,120 രൂപ
ജൂലൈ 27-  ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു വിപണി വില 44,120 രൂപ
ജൂലൈ 28-  ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു  വിപണി വില 44,080 രൂപ
ജൂലൈ 29-  ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു  വിപണി വില 44,280 രൂപ
ജൂലൈ 30-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,280 രൂപ
ജൂലൈ 31-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,200 രൂപ
ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios