Asianet News MalayalamAsianet News Malayalam

Gold Rate Today: വിപണിയിൽ ചാഞ്ചാട്ടം തുടർന്നു; സ്വർണവില താഴേക്ക്

സ്വർണവില ഇന്ന് കുറഞ്ഞു. മാറ്റമില്ലാതെ വെള്ളിയുടെ വില വിപണിയിൽ എത്തുന്നതിന് മുൻപ് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

Gold Rate Today 02 06 2023 apk
Author
First Published Jul 3, 2023, 11:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,240 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില  5405 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 24 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂൺ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂൺ 26 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,480 രൂപ
ജൂൺ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,480 രൂപ
ജൂൺ 28 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂൺ 29 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,080 രൂപ
ജൂൺ 30 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,160 രൂപ
ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ

Follow Us:
Download App:
  • android
  • ios