Asianet News MalayalamAsianet News Malayalam

Gold Rate Today: സ്വർണവിപണിയിൽ ചൂടേറുന്നു; വീണ്ടും ഉയർന്ന സ്വർണവില

ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. തുടർച്ചയായ മൂന്നാം ദിനവും വില കത്തിക്കയറുകയാണ്. വിപണി നിരക്കുകൾ അറിയാം 
 

Gold Rate Today 02 06 2023 apk
Author
First Published Jul 20, 2023, 10:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ ഒറ്റയടിക്ക് 400  രൂപയുടെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് വില വർദ്ധന. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,560 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  ഉയർന്നു ഇന്നലെ 50 രൂപ വർദ്ധിച്ചിരുന്നു. വിപണി വില 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. ഇന്നലെ 40 രൂപ ഉയർന്നിരുന്നു. വിപണി വില 4598 രൂപയാണ്. 

ALSO READ: തക്കാളി വില 70 രൂപയായി കുറച്ച് കേന്ദ്രം; സബ്‌സിഡി നിരക്ക് നാളെ മുതൽ

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ  വിപണി നിരക്ക് 103 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,400 രൂപ
ജൂലൈ 7 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,320 രൂപ
ജൂലൈ 8 -  ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു.  വിപണി വില 43,640 രൂപ
ജൂലൈ 9 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.    വിപണി വില 43,640 രൂപ
ജൂലൈ 10 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,560 രൂപ 
ജൂലൈ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,560 രൂപ
ജൂലൈ 12 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.   വിപണി വില 43720 രൂപ
ജൂലൈ 13 - ഒരു പവൻ സ്വർണത്തിന് 220 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 18 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 44,080 രൂപ
ജൂലൈ 19 -  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു.  വിപണി വില 44,480 രൂപ
ജൂലൈ 20 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 44,560 രൂപ

Follow Us:
Download App:
  • android
  • ios