സ്വർണവിലയിൽ വമ്പൻ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 880 രൂപയുടെ വില ഉയർന്നിരുന്നു. വെള്ളിയുടെ വിലയും താഴേക്ക്.  

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. 42,880 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4385 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഒരു രൂപ ഇന്ന് കുറഞ്ഞു. രണ്ട് രൂപയാണ് ഇന്നലെ ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വർണത്തിന് 50 വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തുമ്പോൾ 190 മടങ്ങ് വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 

2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ 
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ