സ്വർണവില വീണ്ടും മുകളിലേക്ക്. രണ്ട് ദിവസംകൊണ്ട് 520  രൂപയുടെ വമ്പൻ വർദ്ധന. വിപണിയിലെ സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും നിന്നുയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4220 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ് 


കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39680 രൂപ
ഡിസംബർ 21 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40,080 രൂപ
ഡിസംബർ 22 - ഒരു പവൻ സ്വർണത്തിന് 125 രൂപ ഉയർന്നു. വിപണി വില 40,200 രൂപ
ഡിസംബർ 23 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 39,760 രൂപ
ഡിസംബർ 24 - ഒരു പവൻ സ്വർണത്തിന് 125 രൂപ ഉയർന്നു. വിപണി വില 39,880 രൂപ
ഡിസംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,880 രൂപ
ഡിസംബർ 26 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 39,960 രൂപ
ഡിസംബർ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,960 രൂപ
ഡിസംബർ 28 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 40,120 രൂപ
ഡിസംബർ 29 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,040 രൂപ
ഡിസംബർ 30 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 40,280 രൂപ
ഡിസംബർ 31 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 40,480 രൂപ
ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ