സ്വര്‍ണത്തിന്റെ വിലയേറുന്നു. വിപണിയില്‍ എത്തുന്നതിന് മുന്‍പ് വില വിവരങ്ങള്‍ അറിയാം 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നിരുന്നു. ഇന്ന്‌ ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കൂടി. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 10 രൂപ കൂടി 5185 രൂപയായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 70 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വിപണി വില. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 20 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ
ഫെബ്രുവരി 21 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 24 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ
ഫെബ്രുവരി 27- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,080 രൂപ
ഫെബ്രുവരി 28- ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41160 രൂപ
മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ