സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. മൂന്നാം ദിനവും ഇടിഞ്ഞ് വെള്ളിയുടെ വില. വിപണി നിരക്കുകൾ അറിയാം  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് വില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960 രൂപയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 15 രൂപ കുറഞ്ഞു. വിപണി നിരക്ക് 5495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു രൂപ തന്നെയാണ് കുറഞ്ഞത്. വിപണി നിരക്ക് 78 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ജൂലൈ 25- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,120 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില 44,120 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ജൂലൈ 29- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില 44,280 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,280 രൂപ
ജൂലൈ 31- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,200 രൂപ
ഓഗസ്റ്റ് 1- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞുവിപണി വില 44,080 രൂപ
ഓഗസ്റ്റ് 3- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞുവിപണി വില 43,960 രൂപ
ഓഗസ്റ്റ് 4- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ