Asianet News MalayalamAsianet News Malayalam

Gold Rate Today: മൂന്ന് ദിവസത്തിന് ശേഷം മുകളിലേക്ക്; സ്വർണവില വീണ്ടും 44,000 കടന്നു

സ്വർണവില വീണ്ടും 44,000 ത്തിന് മുകളിലേക്ക് ഉയർന്നു. ഇടിവിൽ തുടർന്ന് വെള്ളിയുടെ വില. വിപണി നിരക്ക് അറിയാം 
 

Gold Rate Today 05 08 2023 apk
Author
First Published Aug 5, 2023, 10:44 AM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഈ മാസം ആദ്യ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണവില 44,000  ത്തിന് താഴേക്ക് എത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് 240  രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 44,000  കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,120  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30  രൂപ ഉയർന്നു. വിപണി നിരക്ക് 5515 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. രു ഗ്രാം സാധാരണ വെള്ളിയുടെ  വിപണി നിരക്ക് 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന്  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios