Gold Rate Today: സ്വര്‍ണവില വീണു; മൂന്ന് ദിവസത്തെ കുതിപ്പിന് അവസാനം
ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണ വില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.
ALSO READ: 'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു
അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. സ്വർണവില. 2077 ഡോളർ വരെ എത്തിയ സ്വർണവില 2000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു. മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും ഇന്ന് 160 രൂപയും ഉയർന്നു.
സ്വർണവില ഉയർന്നതോടെ ഇന്ത്യയുടെ സ്വർണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്.
ALSO READ: സ്വർണ്ണ ശേഖരം ഉയർത്തി സെൻട്രൽ ബാങ്കുകൾ; ആദ്യ അഞ്ചിൽ ഇന്ത്യയും
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു.. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.
തുടർച്ചയായ മൂന്ന് ഉയർന്ന വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് വില 83 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ