സർവകാല റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങിയ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കുത്തനെ ഉയർന്നിരുന്ന വെള്ളിയുടെ വിലയിലും മാറ്റമില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ10 രൂപ കുറഞ്ഞു. വിപണി വില 4645 രൂപയാണ്. 

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഏപ്രിൽ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 06 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ
ഏപ്രിൽ 07 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44640 രൂപ
ഏപ്രിൽ 08 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ