Asianet News MalayalamAsianet News Malayalam

Gold Rate Today: നാല് ദിവസത്തിന് ശേഷം വീണു; സ്വർണവിലയിൽ ഇടിവ്

സ്വർണ വിപണിയിൽ ആശ്വാസം, നാല് ദിവസത്തിന് ശേഷം വില കുറഞ്ഞു. വിപണി നിരക്കുകൾ അറിയാം 
 

Gold Rate Today 08 08 2023 apk
Author
First Published Aug 8, 2023, 11:32 AM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കൂറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  രൂപ കുറഞ്ഞു. വിപണി നിരക്ക് 5505 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4553 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ  വിപണി നിരക്ക് 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന്  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു   വിപണി വില 44,040 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios