Asianet News MalayalamAsianet News Malayalam

Gold Rate Today: കയറ്റം കയറി ക്ഷീണിച്ച സ്വർണവില വീണു; വിപണി നിരക്ക് ഇതാണ്

സ്വർണവില ഇടിഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില അറിയാം 

Gold Rate Today 10 08 2022
Author
Trivandrum, First Published Aug 10, 2022, 11:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,080 രൂപയാണ്. 

ശനിയാഴ്ച സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറയ്ക്കുകയും പിന്നീട് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നു. ശേഷം ഇന്നലെ 320 വർദ്ധിച്ചു. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് കുറഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്. 

Read Also: അവധിക്ക് ശേഷം വ്യാപാരം തിരിച്ചുപിടിച്ച് ഓഹരി വിപണി; സൂചികകൾ ഉയർന്നു

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില -    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില -    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില -    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില -    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില -    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില -    37,720  രൂപ
\ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -    38,360  രൂപ

Follow Us:
Download App:
  • android
  • ios