Asianet News MalayalamAsianet News Malayalam

Gold Rate Today: വീണ്ടും വീണു, രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു; സ്വർണവില താഴേക്ക്

സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില താഴേക്ക് എത്തുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 
 

Gold Rate Today 11 01 2023
Author
First Published Jan 11, 2023, 10:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,040 രൂപയായി. രണ്ട് ദിവസംകൊണ്ട് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതെ സമയം ഇപ്പോഴും 41000 ന് മുകളിൽ തന്നെയാണ് സ്വർണവില. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ തന്നെയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 5130 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4245 രൂപയാണ്.  

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില  74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 - ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 - ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 - ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,040  രൂപ
ജനുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,040   രൂപ
ജനുവരി 9 - ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 10 - ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 10 - ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ

Follow Us:
Download App:
  • android
  • ios