ശനിയാഴ്ച 120  രൂപ കുറഞ്ഞതോടെ സ്വർണവില 44,000 ത്തിന് താഴേക്ക് എത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ് 

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 4- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ
സെപ്റ്റംബർ 5- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,120 രൂപ
സെപ്റ്റംബർ 6- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
സെപ്റ്റംബർ 7- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 43,920 രൂപ
സെപ്റ്റംബർ 8- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,000 രൂപ
സെപ്റ്റംബർ 9- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,880 രൂപ
സെപ്റ്റംബർ 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം