സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് വിലയിൽ 240 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വർണം ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായി വിലയെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 30- 1,09,680 രൂപ

സെപ്റ്റംബർ 29- 1,09,120 രൂപ

സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ

സെപ്റ്റംബർ 27- 1,11,960 രൂപ

സെപ്റ്റംബർ 26- 1,11,960 രൂപ

സെപ്റ്റംബ‍‌ർ 25- 1,12,080 രൂപ

സെപ്റ്റംബ‍‍ർ 24- 1,11,960 രൂപ

സെപ്റ്റംബർ 23- 1,13,080 രൂപ

സെപ്റ്റംബർ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ

സെപ്റ്റംബർ 21- 1,14,160 രൂപ