സ്വർണവിലയും വെള്ളിവിലയും കുത്തനെ ഇടിഞ്ഞു. മൂന്ന് ദിവസംകൊണ്ട് 960 രൂപയുടെ വമ്പൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37320 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3860 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്..ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
ഒക്ടോബർ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37200 രൂപ
ഒക്ടോബർ 03 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37480 രൂപ
ഒക്ടോബർ 04 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37880 രൂപ
ഒക്ടോബർ 05 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില - 38200 രൂപ
ഒക്ടോബർ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 07 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 08 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 09 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 10 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38080രൂപ
ഒക്ടോബർ 10 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില - 37520രൂപ