വിവാഹ വിപണിയിൽ ആശ്വാസം. സ്വർണവില താഴേക്ക്. വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇതുവരെ കൂടിയിട്ടില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇതുവരെ കൂടിയിട്ടില്ല. ഒരു പവന് സ്വർണത്തിന്റെ വിപണി വില 43600 രൂപയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ കുറഞ്ഞ് 5450 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്. ഇന്നലെ ഉയർന്ന വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി.അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 

ALSO READ: മുകേഷ് അംബാനിയും രത്തൻ ടാറ്റയുമല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?


സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 4- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ
സെപ്റ്റംബർ 5- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,120 രൂപ
സെപ്റ്റംബർ 6- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
സെപ്റ്റംബർ 7- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 43,920 രൂപ
സെപ്റ്റംബർ 8- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,000 രൂപ
സെപ്റ്റംബർ 9- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,880 രൂപ
സെപ്റ്റംബർ 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 12- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 13- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില 43,880 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം