Asianet News MalayalamAsianet News Malayalam

Gold Rate Today: കുതിച്ചുയർന്ന് 44000 തൊട്ടു, പിന്നെ വിശ്രമിച്ചു; മാറ്റമില്ലാതെ സ്വർണവില

സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ കൂടിയ വിലയാണ് ഇന്ന് തുടരുന്നത്. വിപണി നിരക്ക് അറിയാം 

Gold Rate Today 14 07 2023 apk
Author
First Published Jul 14, 2023, 11:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് ഇന്നലെ കൂടിയത്. സ്വര്‍ണ വില വീണ്ടും 44,000 തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില  5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 4548 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് കുത്തനെ കൂടിയിട്ടുണ്ട്. ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,400 രൂപ\
ജൂലൈ 7 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,320 രൂപ
ജൂലൈ 8 -  ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു.  വിപണി വില 43,640 രൂപ
ജൂലൈ 9 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.    വിപണി വില 43,640 രൂപ
ജൂലൈ 10 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,560 രൂപ 
ജൂലൈ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,560 രൂപ
ജൂലൈ 12 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.   വിപണി വില 43720 രൂപ
ജൂലൈ 13 - ഒരു പവൻ സ്വർണത്തിന് 220 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ

Follow Us:
Download App:
  • android
  • ios