Gold Rate Today: സ്വർണവിലവീണ്ടും 53,000 കടന്നു; സ്വർണാഭരണ പ്രേമികൾ ആശങ്കയിൽ

സ്വർണവില ഉയർന്നു. ഇതോടെ വില വീണ്ടും 53,000  കടന്നു.  ഇന്നത്തെ വിപണി വില അറിയാം 

Gold Rate Today 15 06 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന് 480  രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു പവന് 200  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 -  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 - ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 - ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു.  വിപണി വില 52,680 രൂപ
ജൂൺ 12 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 52,920 രൂപ
ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53,200 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios