വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് വിശ്രമിച്ച് സ്വർണവില. 

തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് വിശ്രമിച്ച് സ്വർണവില. ഇന്നലെ ഒറ്റയടിക്ക് 480 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുത്തിക്കുന്നതെന്നാണ് സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് വർദ്ധിച്ചത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ലെങ്കിലും വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 79 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 - ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
നവംബർ 14 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44,440 രൂപ
നവംബർ 15 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,760 രൂപ
നവംബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 18 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു. വിപണി വില 45,240 രൂപ
നവംബർ 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ