സ്വർണവില 41,000  ന് മുകളിൽ തന്നെ. വെള്ളിയുടെ വില ഇടിഞ്ഞു. സ്വർണം, വെള്ളി വിപണി നിരക്കുകൾ   അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. 

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4300 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇന്നലെയും ഒരു രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,040 രൂപ
ജനുവരി 9 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 10 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 11 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ
ജനുവരി 12 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
ജനുവരി 13 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,600 രൂപ
ജനുവരി 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ജനുവരി 16 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ജനുവരി 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ
ജനുവരി 18 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ