സ്വർണവില ഇന്നലെ കുത്തനെ ഇടിഞ്ഞതിന് ശേഷം ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണിയിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39680 രൂപയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞിരുന്നു. 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4145 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 1 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ
ഡിസംബർ 2 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ
ഡിസംബർ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 5 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ
ഡിസംബർ 6 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ
ഡിസംബർ 7 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ
ഡിസംബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ 
ഡിസംബർ 9 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,800 രൂപ
ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,920 രൂപ
ഡിസംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,920 രൂപ 
ഡിസംബർ 12 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 39,840 രൂപ
ഡിസംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,840 രൂപ 
ഡിസംബർ 14 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40240 രൂപ
ഡിസംബർ 15 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 39920 രൂപ
ഡിസംബർ 16 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39760 രൂപ