Asianet News MalayalamAsianet News Malayalam

Gold Rate Today: രണ്ടാം ദിവസവും താഴേക്ക്; സ്വർണവില കുത്തനെ ഇടിഞ്ഞു

സ്വർണവില വീണു. രണ്ട് ദിവസംകൊണ്ട്  240 രൂപ കുറഞ്ഞു. മാറ്റമില്ലാതെ തുടർന്ന് സ്വർണവില. വിപണി നിരക്കുകൾ അറിയാം
 

Gold Rate Today 21 10 2022
Author
First Published Oct 21, 2022, 10:20 AM IST


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37000 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4625  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3830 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 10    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 38080 രൂപ
ഒക്ടോബർ 11    -  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില - 37520 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 37320 രൂപ
ഒക്ടോബർ 13    -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില - 37400 രൂപ
ഒക്ടോബർ 14    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37400 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു.       വിപണി വില - 36960 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.        വിപണി വില - 37160 രൂപ
ഒക്ടോബർ 17     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 18     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 19     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില - 37240 രൂപ
ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.        വിപണി വില - 37080 രൂപ

Follow Us:
Download App:
  • android
  • ios